ന്യൂയോർക്ക്: കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.45ഓടെ സര്‍വകലാശാലയുടെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു.
അതേസമയം, ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍വകലാശാലയിലും പരിസരത്തുമായി നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പോലീസ് വക്താക്കൾ അറിയിച്ചു.
















