കെയ്‌റോ: പാരീസിൽ നിന്നും കെയ്‌റോവിലേക്ക് പോയ യാത്ര വിമാനം കാണാതായി. 66 യാത്രക്കാരുമായി പോയ ഈജിപ്ത് എയർലൈന്റെ വിമാനമാണ് കാണാതായത്. മെഡിറ്ററേനിയനിലെ ഈജിപ്ത് വ്യോമ മേഖലയിൽ പ്രവേശിച്ച ശേഷം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
മൂന്ന് കുട്ടികളും ഏഴ് വിമാന ജോലിക്കാരുമടക്കം 66 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. , ഫ്രാൻസ്, ഈജിപ്ത്, കാനഡ, ഇറാഖ്, ഇംഗ്ലണ്ട്,ബെൽജിയം, കുവൈത്ത്, സൗദി അറേബ്യ, അൾജീരിയ, ഛാഡ്, പോർച്ചുഗൽ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യാത്രക്കാർ.
















