കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണ്ണമാകുന്നു. പോളിംഗ് സാധനങ്ങളുടെ വിതരണവും സ്വീകരിക്കലും, പോളിംഗ് ഡ്യൂട്ടി, ഉദ്യോഗസ്ഥര്‍ക്കുള്ള ക്രമീകരണങ്ങള്‍, സുരക്ഷ മുന്‍കരുതലുകള്‍, ചെലവ് നിരീക്ഷണം തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ മേഖലകളിലും മികച്ച ക്രമീകരണങ്ങളാണ് ജില്ലയില്‍ പൂര്‍ത്തിയാകുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ ആരംഭിക്കും. പോളിംഗ് സാധനങ്ങളുടെ വിതരണവും സ്വീകരിക്കലും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അനായാസമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 2027 പോളിംഗ് ബൂത്തുകളാണുള്ളത്.
















