വെള്ളിയാമറ്റം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എസ് പ്രവീണിന് വെള്ളിയാമറ്റം മേഖലയില്‍ ആവേശ്വജ്ജലമായ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ 10 മണിയോടെ വെള്ളിയാമറ്റത്തു നിന്നും ആരംഭിച്ച സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന് വിവിധ മേഖലകളില്‍ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും വളരെ താമസിച്ചാണ് ഓരോ സ്വീകരണ സ്ഥലങ്ങളിലും എത്തിചേരുവാന്‍ സാധിച്ചത്. പൂമാല, പന്നിമറ്റം, കലയന്താനി, പൂച്ചപ്ര, നാളിയാനി, ഇളംദേശം, മേത്തൊട്ടി, കൂവക്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ആളുകളാണ് എസ് പ്രവീണിനെ സ്വീകരിക്കാനെത്തിചേര്‍ന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കൊപ്പം ബിഡിജെഎസ്, ബിജെപി ഭാരവാഹികളും പര്യടനത്തില്‍ പങ്കെടുത്തു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് പ്രവീണ്‍ ഇന്ന് മണക്കാട് പഞ്ചായത്തില്‍ പര്യടനം നടത്തും. തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് പ്രവീണ്‍ ഇന്ന് മണക്കാട് പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 10ന് മണക്കാട് നിന്നും ആരംഭിക്കുന്ന പര്യടനം മണക്കാടിന്റെ വിവിധ മേഖലകളില്‍ എത്തിചേരും. പര്യടനത്തിന് ബിജെപി, ബിഡിജെഎസ് നിയോജകമണ്ഡലം ഭാരവാഹികള്‍ നേതൃത്വം കൊടുക്കും.
















