മുരിക്കാശേരി: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്കന് കുത്തേറ്റു. മുരിക്കാശേരി സ്വദേശിയായ വാലുമ്മേല്‍ ഷാജി(48) നാണ് സുഹൃത്തിന്റെ കുത്തേറ്റത്. വ്യാഴാഴ്ച്ച രാത്രി 9.45 ഓടുകൂടി തോപ്രാംകുടി ആല്‍ത്തറയില്‍ വച്ചാണ് തങ്കമണി സ്വദേശി കൊച്ചുമേസ്തിരി ഷാജിയെ കത്തിക്ക് കുത്തിയത്. ഇരുവരും ഒരുമിച്ച് മേസ്തിരി പണിചെയ്യുന്നവരാണ്. പരിക്കേറ്റ ഷാജി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഷാജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ മുരിക്കാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എസ്ഐ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: