ഇടുക്കി: കുമളി സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് മാസം പിടിയിലായത് 107 പ്രതികള്‍. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. കുമളി എസ്‌ഐ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ 60 പേരെ പോലീസ് നേരിട്ട് അറസ്റ്റ് ചെയ്തതാണ്. ബാക്കിയുള്ളവര്‍ പരിശോധന ശക്തമായതിനെ തുടര്‍ന്ന് നേരിട്ട് കോടതിയില്‍് ഹാജരാകുകയായിരുന്നു. പിടിയിലായവരിലധികവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇടുക്കി എസ്പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പരിശോധന ശക്തമാക്കിയത്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എസ് ഐ ജന്മഭൂമിയോട് പറഞ്ഞു. ജില്ലയില്‍ തന്നെ ഇത്തരത്തില്‍ ഇത്രയും അധികം പ്രതികള്‍ പിടിയിലാകുന്നത് ഇത് ആദ്യമായാണ്. തൊടുപുഴയിലും കട്ടപ്പനയിലും ഇത്തരത്തില്‍ നിരവധി പ്രതികള്‍ പിടിയിലായിട്ടുണ്ട്.
















