കണ്ണൂര്‍: ലോകാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ അളളാംകുളം മഹമൂദ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ഡിഎഒ ഡോ.എം.കെ.ഷാജ് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.പ്രീത, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി.ഉമ്മര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ഡോ.നിരഞ്ജന്‍ പ്രസാദ്, ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ സംസാരിച്ചു. ഡോ.ഗുരുപ്രസാദ് സ്വാഗതവും കെ.വി.മുരളീധരന്‍ നന്ദിയും പറഞ്ഞു.
രാവിലെ 9 മണിക്ക് തളിപ്പറമ്പ് മന്നയില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ ലോകാരോഗ്യദിന സന്ദേശറാലി മാങ്ങാട്ട്പറമ്പ് കെഎപി നാലാം ബറ്റാലിയന്‍ അസി.കമാണ്ടന്റ് സുധീര്‍ കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ ജീവിതശൈലീ രോഗങ്ങളെയും പ്രമേഹത്തെയും സംബന്ധിച്ച് ഒരുക്കിയ ബോധവല്‍ക്കരണ പ്രദര്‍ശനവും നടന്നു.
















