Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇടതുസംഘടന കയ്യടക്കിയിട്ട് കാല്‍നൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:55 pm IST
inKottayam

ജോസഫ് ചാക്കോ

ചങ്ങനാശ്ശേരി: നഗരസഭയുടെ ഉടമസ്ഥതയില്‍ ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടം ഇടതുപക്ഷ സംഘടന കയ്യടക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ പെരുന്നയിലുള്ള കെട്ടിടമാണ് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഇടതുപക്ഷ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കയ്യടിക്കിയിട്ടുള്ളത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ വനിതാ ഹോസ്റ്റല്‍ നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ സംഘടനയ്‌ക്ക് വിട്ടുനല്‍കിയതാണ് കെട്ടിടം. പിന്നീട് ഇതുവരെ കെട്ടിടത്തെ സംബന്ധിച്ച യാതൊരു വിവരവും നഗരസഭയ്‌ക്ക് അറിയില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. എന്നാല്‍ തൊണ്ണൂറ്റി രണ്ടിലെ കരാറിന്റെ അടിസ്ഥാനത്തില്‍ നാമമാത്ര വാടക നഗരസഭയില്‍ സംഘടന അടയ്‌ക്കുന്നതായി അധികൃതര്‍ വാക്കാല്‍ പറയുന്നു. നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം വനിതാ തൊഴില്‍ സംരഭത്തിന്റെ ഭാഗമായാണ് സംഘടനയ്‌ക്ക് വിട്ടുനല്‍കിയത്. എല്ലാ വര്‍ഷവും കരാര്‍ പുതുക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിനായി ടെന്‍ഡര്‍ നടപടികള്‍ ഒന്നും നടത്തിയതായി നഗരസഭാ രേഖകളില്‍ ഇല്ല. കരാര്‍ പുതുക്കലിനായി സംഘടന വയ്‌ക്കുന്ന അപേക്ഷകള്‍ കരാര്‍ ഭേദഗതികളില്ലാതെ അംഗീകരിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്.

നഗരസഭ വാടകയ്‌ക്ക് നല്‍കിയിരിക്കുന്ന കെട്ടിടത്തിന് കൃത്യമായ വാടക നിശ്ചയിച്ചിട്ടില്ലെന്നതാണ് യാതാര്‍ത്ഥ്യം. വനിതാ ഹോസ്‌റ്്‌റലിന്റെ വരുമാനത്തിന്റെ ഒരു വിഹിതം അടയ്‌ക്കണം എന്നാണ് കരാര്‍. വരുമാനത്തിന്റെ എത്ര ശതമാനമാണ് സംഘടന നല്‍കേണ്ടതെന്ന് നഗരസഭാ അധികൃതര്‍ക്ക് അറിയില്ല. വനിതാ ഹോസ്റ്റല്‍ സംബന്ധിച്ച രേഖകളില്‍ വാടക വിഹിതത്തെ സംബന്ധിച്ച യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല. വനിതാ ഹോസ്റ്റലിന്റെ നടത്തിപ്പ് ഇനത്തില്‍ സംഘടനയ്‌ക്ക് എത്രരൂപ വരുമാനമുണ്ടെന്ന് പരിശോധിക്കാനും നഗരസഭ നിരീക്ഷകനെ നിശ്ചയിച്ചിട്ടില്ല. തത്വത്തില്‍ സംഘടന പറയുന്ന കണക്ക് അനുസരിച്ച് ഒരു ചെറിയ വിഹിതം കൈപ്പറ്റുക മാത്രമാണ് നഗരസഭ ചെയ്യുന്നത്. നഗരമദ്ധ്യത്തില്‍ ഒരു മുറിക്ക് ആയിരക്കണക്കിന് രൂപ വാടക ലഭിക്കുമെന്നിരിക്കെ മൂന്നുനിലകളിലുള്ള എല്ലാ മുറികള്‍ക്കും കൂടി നഗരസഭയില്‍ സംഘടന കഴിഞ്ഞമാസം അടച്ചത് 9,000 രൂപ മാത്രമാണ്. എത്ര വരുമാനം ഉണ്ടായാലും സംഘടന പറയുന്ന കണക്ക് വിശ്വസിക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങളെത്തിച്ചതില്‍ മാറിമാറിവന്ന ഇടതുവലതു ഭരണസമിതികള്‍ക്ക് തുല്ല്യപങ്കുണ്ടെന്നാണ് ആക്ഷേപം. നഗരസഭയുടെ നിരീക്ഷണത്തിലല്ലാതെ കരാറില്‍ യാതൊരു ഉപാധിയും വയ്‌ക്കാതെ എല്ലാവര്‍ഷവും ബഹുനില കെട്ടിടം സംഘടനയ്‌ക്ക് വിട്ടുനല്‍കിയതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഉള്ളതായാണ് ആരോപണം. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്‌ക്ക് ഉണ്ടായിട്ടുള്ളത്.നഗരസഭാ കൗണ്‍സിലിന്റെ ഐകകണ്‌ഠേനയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം സംഘടനയ്‌ക്ക് വിട്ടുനല്‍കിയതെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും നഗരസഭാ ചെയര്‍മാന്‍ മാത്യു മണലേല്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.