കണ്ണൂര്‍: പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ തകര്‍ന്ന വീടുകളില്‍ കോര്‍പ്പറേഷന്‍ എഞ്ചിനിയറിങ്ങ് വിഭാഗം കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന റീ അസസ്സ്‌മെന്റ് പൂര്‍ത്തിയായി. കലക്ടര്‍ക്ക് സമര്‍പ്പിച്ച 68 അപേക്ഷകള്‍ക്ക് ശേഷം ലഭിച്ച 14 എണ്ണത്തിന്റെ നാശനഷ്ടക്കണക്ക് എടുത്തിട്ടുണ്ടെങ്കിലും കലക്ടറുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ അവയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് മുഴുവന്‍ നാശനഷ്ടങ്ങളുടെയും പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ട് നല്‍കാനുള്ള തീവ്രശ്രമം ഉണ്ടാകുമെന്ന് എഞ്ചിനിയറിങ്ങ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. കൗണ്‍സിലര്‍ ടി.രവീന്ദ്രന്‍, ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ പോച്ചപ്പന്‍ ശ്രീധരന്‍, കെ.കെ.സുരേഷ്, ടി.വി.ഗോപാലകൃഷ്ണന്‍, കെ.എം.ജയനാരായണന്‍, കൊയിലി പ്രഭാകരന്‍ തുടങ്ങിയവര്‍ കോര്‍പ്പറേഷന്‍ എഞ്ചിനിയറിങ്ങ് സംഘത്തെ സഹായിച്ചു.
















