കണ്ണൂര്‍: മുടികൊഴിയുന്നത് തടയാന്‍ പ്രകൃതിയുടെ പരിഹാരവുമായി ദിനേശ് ഫുഡ്‌സിന്റെ പുതിയ ഉത്പന്നമായ ലോങ്ങ് ആന്റ് സ്‌ട്രോങ്ങ് ഫോര്‍ട്ടിഫൈഡ് കോക്കനട്ട് മില്‍ക്ക് വിപണിയിലങ്ങി. ആയുര്‍വേദ ആവശ്യങ്ങള്‍ക്കായി ദിനേശ് വികസിപ്പിച്ചെടുത്ത ഈ തേങ്ങാപാല്‍ ഉത്പന്നം ഏറെ ഫലപ്രദമായിരിക്കുമെന്ന് കേരള ദിനേശ്ബീഡി ചെയര്‍മാന്‍ പി. രാജന്‍, പള്ളിയത്ത് ശ്രീധരന്‍, കെ.പ്രഭാകരന്‍, പി.ജയരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുത്തശ്ശിമാരുടെ പാരമ്പര്യ അറിവും ദിനേശിന്റെ ഗവേഷണവും ശാസ്ത്രീയമായ നിര്‍മാണവും ചേര്‍ന്നാണ് വരെ മിതമായ നിരക്കില്‍ മുടികൊഴിയലിന് ഫലപ്രദമായ പ്രതിവിധി എന്ന നിലയില്‍ ഫോര്‍ട്ടിഫൈഡ് കോക്കനട്ട് മില്‍ക്ക് ഉത്പാദിപ്പിച്ചിരിക്കുന്നത്. മുടി ക്രമാതീതമായി കൊഴിഞ്ഞുപോകുന്നത് തടയാനും താരന്‍ ഇല്ലാതാക്കാനും ശരീരചര്‍മ്മത്തിന് മൃദുത്വം നല്‍കുവാനും ലോങ്ങ് ആന്റ് സ്‌ട്രോങ്ങ് കോക്കനട്ട് മില്‍ക്ക് വളരെ ഫലപ്രദമാണ്. ഇത് ഉപയോഗിക്കുമ്പോള്‍ സോപ്പ്, എണ്ണ, ഷാംപു എന്നിവയൊന്നും വേണ്ട. ഈ ത്രീ ഇന്‍ വണ്‍ ഉല്‍പ്പന്നത്തിന്റെ എംആര്‍പി 200 എംഎല്‍ പാക്കറ്റിന് 95 രൂപയാണ്.
















