കണ്ണൂര്‍: രാഷ്‌ട്രീയം കണക്കു ശാസ്ത്രമല്ലെന്ന് അബ്ദുളളക്കുട്ടി. തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെടുന്നതിന് മുന്നോടിയായി കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സിപിഎം നേതാവ് തനിക്ക് ചെറുപ്പകാലത്ത് പറഞ്ഞു തന്നതാണെന്നും അതിനാല്‍ത്തന്നെ തലശ്ശേരിയില്‍ ഇത്തവണ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുഡിഎഫിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നതിനാല്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്നെയും സുധാകരനേയും തലശേരിയിലും ഉദുമയിലും മത്സരിപ്പിക്കുന്നതെന്നും മണ്ഡലം മാറേണ്ടി വന്നതിനെക്കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അബ്ദുളളക്കുട്ടി പറഞ്ഞു.
















