കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പന്നേന്‍പാറ ചാക്കാട്ടുപീടിക സ്വദേശി അനൂപ് വീണ്ടും റിമാന്‍ഡില്‍. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഇന്നലെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അനൂപിനെ ഈ മാസം എട്ടുവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഇയാളെ സ്‌ഫോടനം നടന്ന പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. മട്ടന്നൂര്‍ ക്വാറിയില്‍നിന്നും മാസങ്ങള്‍ക്കുമുമ്പ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് അനൂപിന് ബന്ധമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്.
















