മറയൂര്‍: റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹങ്ങളുടെ പെയിന്റിംഗ് നശിപ്പിച്ചു. മറയൂര്‍ സ്വദേശികളായ ശിവ, ദുരൈ എന്നിവരുടെ വാഹനങ്ങളുടെ പെയിന്റിംഗും നമ്പര്‍ പ്ലെയിന്റുമാണ് ആണി ഉപയോഗിച്ച് കുത്തി വരച്ച് നശിപിച്ചത്. ശിവയുടെ പറമ്പില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനാല്‍ ശിവയുടെ കാറും ദുരൈയുടെ കാറുംലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്തായി ഇട്ടു. വൈകുന്നേരം അഞ്ചുമണിയോടെ വാഹങ്ങള്‍ എടുത്തപ്പോഴാണ് വാഹനങ്ങളുടെ പെയിന്റിംഗ് കുത്തി വരച്ച് നശിപിച്ച നിലയില്‍ കണ്ടത്. ഉടമസ്ഥര്‍ മറയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
















