ആലപ്പുഴ: ജില്ലയിലെ ജനങ്ങള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായ പകര്‍ച്ചവ്യാധികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പകര്‍ച്ചവ്യാധി മുക്തജില്ലയായി മാറ്റാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മെഡിക്കല്‍ സെല്‍ ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി ശുദ്ധീകരണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാമെന്നും മാരാര്‍ജി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വന്‍ഷനിലെ പ്രമേയം ചൂണ്ടിക്കാട്ടി.
ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രവീണ്‍ പ്രമേയം ആവതരിപ്പിച്ചു.
പൊതുജനാരോഗ്യവും കേന്ദ്രസര്‍ക്കാരും എന്ന വിഷയത്തില്‍ ഡോ. ജെ. രാധാകൃഷ്ണന്‍ ക്ലാസെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യനയങ്ങളെ യോഗം അനുമോദിച്ചു.
















