പാനൂര്‍: സിപിഎം പ്രവര്‍ത്തകനും കുടുംബവും ബിജെപിയില്‍.പുല്ലായിതോടിലെ പൊക്കായിന്റവിട പവിത്രനും കുടുംബവുമാണ് സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്നത്. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് കൂത്തുപറമ്പ് നിയോജക മണ്ഢലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ പവിത്രനെയും കുടുംബത്തെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പൊയിലൂര്‍ സരസ്വതീ വിദ്യാപീഠത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ.പി.നാണു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാബൗദ്ധിക്ക് പ്രമുഖ്് വി.പി.ഷാജിമാസ്റ്റര്‍, ജില്ലാ സഹസേവാപ്രമുഖ് സി.സുരേഷ്ബാബു, ബിജെപി കൂത്തുപറമ്പ് മണ്ഢലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍, വിപി.ബാലന്‍ മാസ്റ്റര്‍, എ.സജീവന്‍, കെവി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
















