മട്ടന്നൂര്‍: എന്‍ഡിഎ മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9 മണിക്ക് മട്ടന്നൂര്‍ മഹാദേവക്ഷേത്ര ദര്‍ശനത്തിന് ശേഷം മണ്ഡലത്തിലെ വീരബലിദാനികളുടെ സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും. ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ വീടുകളും പ്രധാന പ്രവര്‍ത്തകരെയും സന്ദര്‍ശിച്ച ശേഷം മട്ടന്നൂരില്‍ വോട്ടര്‍മാരെ കാണും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ നടക്കുന്ന കുടുംബയോഗങ്ങള്‍, പഞ്ചായത്ത്തല യോഗങ്ങള്‍, മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിക്കും. 16 നാണ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.
















