കണ്ണൂര്‍: ഹൃദയാരാം കമ്മ്യൂണിറ്റി കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദശവാര്‍ഷികാഘോഷങ്ങളുടെ സമാപനം ഇന്നലെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത പരിപാടി ഉദ്ഘാടനം ചെയ്തു. മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി.ജാന്‍സി പോള്‍, ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍, കെ.ബാലചന്ദ്രന്‍, ഡോ.സി.ട്രീസ പാലക്കല്‍, സി.ജാന്‍സിപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച ഗോത്രമൊഴി, മനോഹരന്‍ കുററ്യാട്ടൂര്‍ അവതരിപ്പിച്ച ഇന്റ്റിയൂഷന്‍ എന്നിവയും നടന്നു.
















