തലശ്ശേരി: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി തലശ്ശേരിയില്‍ പിടിയിലായി. പഴവിളക്കകത്ത് ഹൗസില്‍ രാജേഷ് എന്ന കൊപ്ര ബിജു(30)ആണ് പിടിയിലായത്. തലശ്ശേരിയില്‍ മോഷണം ആസൂത്രണം ചെയ്യവേയാണ് തലശ്ശേരി സിഐ പി.എം.മനോജിന്റെ നേതൃത്വത്തിലുളള എസ്പിയുടെ പ്രത്യേകസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതതിരെ എറണാകുളം മുതല്‍ തിരുവന്തപുരം ജില്ല വരെയുള്ള 25 പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത കേസില്‍ 2015 ഡിസംബറിലാണ ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങിയതോടെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മോഷ്ടാക്കളെ ഉള്‍പ്പെടുത്തി വലിയ മോഷണസംധഘത്തിന് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരു വീട്ടില്‍ കവര്‍ച്ച നടത്താന്‍ ആയുധങ്ങളുമായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കമ്പിപ്പാരയും ലാപ്ടോപ്പും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: