കണ്ണൂര്‍: ബിജെപി അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് രണ്ടാം ദിവസ പര്യടനം കടലായി ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചു. ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്രവര്‍മ്മ രാജ, ചിറക്കല്‍ കോവിലകം വലിയ തമ്പുരാട്ടി, പടിഞ്ഞാറെ കോവിലകം തുടങ്ങിയ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ വീടുകളിലും സന്ദര്‍ശിച്ചു വോട്ടഭ്യര്‍ത്ഥന നടത്തി. അഴീക്കോട് അസംബ്ലി മണ്ഡലത്തിന്റെ പൊതുവായ വികസന കാര്യത്തില്‍ കഴിഞ്ഞകാല നിയമസഭാംഗങ്ങള്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്ന് അഡ്വ.എ.വി.കേശവന് പറഞ്ഞു. രണ്ടുമുന്നണികളെയും പരീക്ഷിച്ചു മടുത്ത ജനങ്ങള്‍ ബിജെപിക്ക് ഒരവസരം നല്‍കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈകുന്നേരം പുതിയതെരുവില്‍ വോട്ടര്‍മാരെ നേരില്‍കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. പി.കെ.വേലായുധന്, വിനീഷ് ബാബു, പി.ജയരാജന്, ബാലകൃഷ്ണന് സുരേഷ് വര്‍മ്മ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: