പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്‌കൂളിന്റെ 97-ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വി.സോമരാജന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കരപൊതുവാള്‍ മുഖ്യ പ്രഭാഷണം നടത്തി. വി.സോമരാജന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പൊന്നാടയണിയിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.അഷറഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഗ്നസ് വാഴപ്പിള്ളില്‍, വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ്, എസ്എംസി ചെയര്‍മാന്‍ കെ.ദാസന്‍, പി.ഉഷാകുമാരി, കെ.രാഘവന്‍, സവിത ഷിനോജ്, സാന്ദ്ര പ്രഭാകരന്‍, ആര്‍.വി.പവിത്രന്‍, സവിത ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു. വി.സോമരാജന്‍ മറുപടി പറഞ്ഞു. പ്രധാനാധ്യാപകന്‍ ടോമി കുരുവിള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി.സിറിയക് നന്ദിയും പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും അരങ്ങേറി.
















