തലശ്ശേരി: സമ്പൂര്‍ണ്ണ കാന്‍സര്‍ വിമുക്ത ലക്ഷ്യം കൈവരിക്കാന്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത് മുഴുവന്‍ ജനങ്ങളെയു പങ്കെടുപ്പിച്ച് ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിലറിയിച്ചു. കാന്‍സര്‍ ആരംഭകാലത്ത് തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് പൂര്‍ണ്ണമായു മാറ്റാം. 2010 ആഗസ്തില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പില്‍ 446 പേര്‍ പങ്കെടുത്തിരുന്നു. അതില്‍ 126 പേര്‍ക്ക് നടത്തിയ രോഗനിര്‍ണ്ണയ ടെസ്റ്റില്‍ 27 പേര്‍ക്ക് രോഗം കണ്ടെത്തി. 6 പേര്‍ക്ക് ശസ്ത്രക്രിയയും നടത്തി. പൂര്‍ണ്ണമായും രോഗവിമുക്തരാകാന്‍ കഴിയുന്നതായും ഇവര്‍ അറിയിച്ചു. ഗവ.ബ്രണ്ണന്‍ കോളേജ് റിട്ട.ടീച്ചേഴ്‌സ് ഫോറം, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രൊഫ.കുമാരന്‍, മേജര്‍ പി.ഗോവിന്ദന്‍, പ്രൊഫ.വി.രവീന്ദ്രന്‍, ടി.പ്രസാദ്, ടി.പ്രശാന്തന്‍ എന്നവര്‍ പങ്കെടുത്തു.
















