മാഹി: അധ്യാപകരുടെ കയ്യില്‍ നിന്ന് സങ്കല്‍പ്പ പത്ര കിട്ടിയ കുട്ടികള്‍ക്കെല്ലാം കൗതുകമായി സങ്കല്‍പ്പ പത്ര ശ്രദ്ധേയമാകുന്നു. പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ സമ്മതിദായക ബോധവത്കരണത്തിന്റെ ഭാഗമയാണ് മാഹിയില്‍ വരണാധികാരി സങ്കല്‍പ്പ പത്ര വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ഭാവി പൗരനായ വിദ്യാര്‍ത്ഥി രക്ഷിതാവിനോട് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അപേക്ഷിക്കുന്നതും അപേക്ഷ സ്വീകരിച്ച രക്ഷിതാവ് സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിലുള്ള തന്റെയും കുടുംബത്തിന്റെയും പ്രതിജ്ഞ വരണാധികാരിക്ക് നല്‍കുന്ന രീതിയിലും രണ്ടു ഭാഗമായിട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സങ്കല്‍പ്പ പത്ര വിഭാവനം ചെയ്തിരിക്കുന്നത്. സമ്മതിദാനാവകാശ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി.
















