കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് അമിത് ഷാ ഏപ്രില്‍ 9 ന് തലശ്ശേരിയില്‍ പ്രസംഗിക്കും. സംഘര്‍ഷഭൂമിയും നിരവധി പ്രവര്‍ത്തകര്‍ ബലിദാനികളുമായ കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായാണ് ബിജെപി അഖിലേന്ത്യാ പ്രസിഡണ്ട് എത്തുന്നത്. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ ഭാഗമായി നടക്കുന്ന ആദ്യപരിപാടിയാണ് തലശ്ശേരിയില്‍ നടക്കുന്നത്. രാവിലെ 11 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലയിലെ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മറ്റിയോഗം രൂപം നല്‍കി. കെ.രഞ്ചിത്ത്, പി.കെ.വേലായുധന്‍, എ.പി.ഗംഗാധരന്‍, അഡ്വ.വി.രത്‌നാകരന്‍, വി.വി.ചന്ദ്രന്‍, കെ.ജയപ്രകാശ്, യു.ഇന്ദിര, എ.ഒ.രാമചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















