കണ്ണൂര്‍: പാരലല്‍ കോളജ് അസോസിയേഷന്‍ പതിനഞ്ചാമത് ജില്ലാ സമ്മേളനം ഏപ്രില്‍ രണ്ടിന് ഏച്ചൂരില്‍ നടക്കും. കാലത്ത് ഒമ്പതരക്ക് സംസ്ഥാന പ്രസിഡന്റ് പി.രാജേഷ് മേനോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ അധ്യാപന രംഗത്ത് നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ കെ.പി. ജയബാലന്‍, കെ.ഭാസ്‌കരന്‍, എം.വി. പുരുഷോത്തമന്‍ എന്നിവരെ ആദരിക്കും. 11 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ.എ.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന അധ്യാപക സമ്മേളനം മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള ഉദ്ഘാടനം ചെയ്യും. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം വൈകീട്ട് നാലിന് നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍, രാജേഷ് പാലങ്ങാട്ട്, യു.നാരായണന്‍, സി.അനില്‍കുമാര്‍, കെ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
















