ഇരിട്ടി: ഗീതാഗ്രാമം ഗ്രാമോത്സവത്തിന്റെ ഭാഗമായി പുന്നാട് അശ്വിനി കുമാര്‍ നഗറില്‍ രണ്ടു ദിവസമായി നടന്നു വരുന്ന കബഡി ഫെസ്റ്റ് അവസാനിച്ചു. ആദ്യ ദിവസം നടന്ന ജില്ലാ കബഡി ടൂര്‍ണമെന്റില്‍ അര്‍ജ്ജുന സ്‌പോര്‍ട്‌സ് പുന്നാട് വിജയികളായി. രണ്ടാം ദിവസം അശ്വിനികുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി നടന്ന ദക്ഷിണേന്ത്യന്‍ കബഡി ഫെസ്റ്റില്‍ ഉമേഷ്‌നഗര്‍ ഉദുമ വിജയികളായി. കെ. ധനേഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ റണ്ണേഴ്‌സ് അപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫി ഹെക്‌റ്റെഡ് ആലപ്പുഴയും നേടി.
സാംസ്‌കാരിക സമ്മേളനം ആര്‍ എസ് എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.എം. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് ജി കമാന്‍ഡോ മനേഷ് കുമാര്‍ അഴീക്കോട് മുഖ്യാതിഥി ആയിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് , കെ. അജയന്‍ മാസ്റ്റര്‍, എം.പി. മനോഹരന്‍, എം. ബാലന്‍ നമ്പ്യാര്‍, പ്രൊഫ.ദേവദാസ്, സത്യന്‍ കൊമ്മേരി, കെ. ശിവശങ്കരന്‍, രാജീവന്‍ മാണിക്കോത്ത്, പി.പി.വിശ്വനാഥന്‍, പി. സതീശന്‍, പി. അനന്തന്‍, കെ.സി. പ്രഭാകരന്‍, പി. രവീന്ദ്രന്‍ മാസ്റ്റര്‍, പി.വി. ദീപ, വി. ശങ്കരന്‍ പുന്നാട് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മനേഷ്‌കുമാറിന് പ്രദേശത്തെ മിലിട്ടറി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു.
















