കണ്ണവം: ‘ഭാരതീയജനതാപാര്‍ട്ടിയുടെ മട്ടന്നൂര്‍ നിയോജകമണ്ഡലം എടയാര്‍ ബൂത്ത് കമ്മിറ്റിയുടെ ഗൃഹസമ്പര്‍ക്കയജ്ഞ്ജം കാഥികനും ഗാനരചയിതാവുമായ എടയാര്‍ കേശവന്‍ നമ്പൂതിരിയുടെ വസതിയില്‍ നടന്നു. കേശവന്‍ നമ്പൂതിരിയെ പൊന്നാട അണിയിച്ച് ആദരിച്ച് ലഘുലേഖ കൈമാറിക്കൊണ്ട് മട്ടന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.പ്രേമരാജന്‍ സമ്പര്‍ക്കയജ്ഞം ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അംഗം ടി.വി.ദാമോദരന്‍ നമ്പൂതിരി, എടയാര്‍ ബൂത്ത് കണ്‍വീനര്‍ സുരേഷ്ബാബു, ബൂത്ത് ഇന്‍ചാര്‍ജ്ജ് ബാലന്‍ ചാലില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി
















