മണക്കടവ്: നിര്‍ധന കുടുംബത്തിന് ബിജെപി പഞ്ചായത്ത് കമ്മറ്റി പശുവിനെ നല്‍കി. ഉദയഗിരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ കട്ടക്കയത്തില്‍ ബിനോയിയുടെ കുടുംബത്തിനാണ് ബിജെപി ഉദയഗിരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പശിവിനെ ദാനം ചെയ്തത്. ബിനോയി വിട്ടുമാറാത്ത രോഗബാധിതനായി അവശനിലയിലാവുകയും അതേത്തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കടബാധ്യത വന്നതിനാലും ഭാര്യയും രണ്ടു മക്കളെയും ഭാര്യയുടെ പിതാവിനെയും പ്രാരബ്ധങ്ങളുടെ നടുവിലാക്കി ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ ഉപജീവനത്തിന് പോലും കഷ്ടപ്പാടിലായ കുടുംബത്തെ സഹായിക്കാനായാണ് പശുവിനെ ദാനം ചെയ്തത്.
















