Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാരായിമാര്‍ക്ക് പിന്നാലെ ജയരാജനും വധക്കേസുകളില്‍പ്രതിയായി നാടുകടത്തപ്പെടുന്ന സിപിഎം നേതാക്കളുടെ എണ്ണം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 09:26 pm IST
inKannur

തലശ്ശേരി: അക്രമങ്ങളും കൊലപാതകങ്ങളും കൈമുതലായി പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കളില്‍ നാടുകടത്തപ്പെടുന്ന മൂന്നാമത്തെ നേതാവാണ് പി.ജയരാജന്‍. 2014 സപ്തംബര്‍ 1ന് കാലത്ത് കതിരൂരില്‍വെച്ച് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചയാണ് നാടുകടത്തിയത്.

മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ നെഞ്ച് വേദനയെന്ന് പറഞ്ഞ് ആശുപത്രികളില്‍ ചികിത്സതേടി ജയരാജന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടൊപ്പം മുന്‍കൂര്‍ ജാമ്യത്തിനായി കോടതികള്‍ മാറിമാറി ഹരജി നല്‍കിയെങ്കിലും ഹരജികള്‍ തള്ളപ്പെട്ടതോടെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയരാജനെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

നെഞ്ച് വേദന എന്ന് പറഞ്ഞ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ശ്രീ ചിത്രയിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് നിത്യരോഗിയല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റി. ഇതിനിടെ അഡ്വ.കെ.വിശ്വന്‍ മുഖേന ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയുടെ അടിസ്ഥാനത്തിലാണ്. ജില്ലാ ജഡ്ജ് ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാവണമെന്നും ഉള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി.ജയരാജന്‍ ഇന്നലെ തന്നെ കണ്ണൂര്‍ ജില്ല വിട്ടിരിക്കുകയാണ്.

സ്വന്തം ജില്ലയില്‍ ഇനി കാല്‍കുത്തണമെങ്കില്‍ ജയരാജന് കോടതിയുടെ പ്രത്യേക അനുമതി ഉണ്ടായിരിക്കണം. ഇങ്ങനെ കൊലക്കേസുകളില്‍പെട്ട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതി ലഭിക്കാതെ കഴിയുന്ന സിപിഎം നേതാക്കളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ഇരുവരും തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്. തലശ്ശേരിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഇരുവരുടെയും ശ്രമം. കാരായി ചന്ദ്രശേഖരന്‍ സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും കാരായി രാജന്‍ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്നു. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായി ഇപ്പോള്‍ കോടതി നാട് കടത്തിയിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയായ ജയരാജനെയാണ്.

ലോക്കല്‍ സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറിവരെ കൊലക്കേസില്‍ നാടുകടത്തപ്പെട്ട പാര്‍ട്ടി സിപിഎം മാത്രമാണ്. അക്രമവും കൊലപാതകങ്ങളും ഇല്ലാതെ ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയില്ല എന്നതിന്റെ തെളിവാണ് ഇത്തരം നാടുകടത്തലുകളോടെ തിരിച്ചറിയുന്നത്. ഫസല്‍, ടി.പി.ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി നിരവധി കൊലപാതകങ്ങള്‍ക്ക് പി.ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന ഇതോടെ പകല്‍ വെളിച്ചംപോലെ വ്യക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.