Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:34 am IST
inKozhikode

കോഴിക്കോട്: ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം ആര്യനാട് സ്വദേശി കോഴിക്കോട് പണിക്കര്‍ റോഡില്‍ നാലുകുടി പറമ്പില്‍ താമസിച്ചിരുന്ന ജലീല്‍(27) കൊല്ലപ്പെട്ട കേസിലാണ് പ്രതി പൊയില്‍ക്കാവ് താഴക്കുനിവീട്ടില്‍ കണിയാംകണ്ടി ദേവദാസിന് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പു പ്രകാരമാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം 20,000 രൂപ കൊല്ലപ്പെട്ട ജലീലിന്റെ ഭാര്യ റംലയ്‌ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികം തടവ് അനുഭവിക്കണം. മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് ശിക്ഷവിധിച്ചത്.

2008 ജൂലായ് ഏഴിന് രാത്രി 10.45ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുമ്പിലുള്ള റോഡിന് കിഴക്കുവശം വെച്ചാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതി ഈ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ജലീലിനേയും ഭാര്യ റംലയേയും കൂട്ടിക്കൊണ്ടുപോയി കോഴിക്കോട് ക്യൂന്‍സ് ബാറില്‍ നിന്നും മദ്യം വാങ്ങിക്കൊടുത്തു. അവിടെനിന്ന് ദിവാര്‍ ഹോട്ടലിലേക്ക് വരുന്ന വഴിയില്‍ വെച്ച് പ്രതി തന്റെ ലൈംഗികാവശ്യത്തിന് ജലീലിന്റെ ഭാര്യയെ നിര്‍ബന്ധിക്കുകയും എതിര്‍ത്ത ജലീലിനെ അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ജലീലും ഭാര്യ റംലയും മടങ്ങിപ്പോകുമ്പോള്‍ പ്രതി തൊട്ടടുത്ത കടയില്‍ നിന്നും പുതിയ ബ്ലേഡ് വാങ്ങി ജലീലിനെ പിന്തുടരുകയും റെയില്‍വെസ്റ്റേഷന്റെ മുന്‍വശത്ത് റോഡരികില്‍ വെച്ച് ജലീലിനെ പിടിച്ചുവെച്ച് കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.

റംലയുടെ നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടി ജലീലിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ 19 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഏഴ് തൊണ്ടികളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ ടൗണ്‍ സിഐ എ.ജെ. ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്‍, അഡ്വ. എ.അനൂപ് എന്നിവര്‍ ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.