പാനൂര്‍: കേരളത്തെ കട്ടുമുടിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരെയുളള ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാനകമ്മറ്റി അംഗം കെ.രജ്ഞിത്ത് പറഞ്ഞു.—ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍ക്കും, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിനും പാനൂരില്‍ നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.—രാജ്യത്ത് തിരഞ്ഞെടുപ്പ് സംജാതമാകുമ്പോള്‍ അസഹിഷ്ണുത എന്ന കുതന്ത്രവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തു വരികയാണ്.—ഡല്‍ഹി, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഇത്തരം തറവേലകളുമായാണ് ഇരുകൂട്ടരും രംഗത്തുവന്നത്.—16-ാംലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെയും, സിപിഎമ്മിനെയും രാജ്യം ബഹിഷ്‌ക്കരിച്ചു വരികയാണ്.—അതു കേരളത്തിലും ആവര്‍ത്തിക്കും. രാജ്യദ്രോഹികളും, രാജ്യസ്‌നേഹികളും തമ്മിലുളള പോരാട്ടമാണ് നിലവില്‍ രാജ്യത്തുളളത്.—സംഘപ്രസ്ഥാനങ്ങള്‍ രാജ്യത്തിനു വേണ്ടി നിലകൊളളുമ്പോള്‍ പാര്‍ലമെന്റ് അക്രമണകേസില്‍ തൂക്കികൊന്ന അഫ്‌സല്‍ഗുരുവിനു വേണ്ടി മറ്റൊരു ചേരി ഇവിടെ പ്രവര്‍ത്തിക്കുകയാണ്.—രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.—അതു തുടരുക തന്നെ ചെയ്യും.—1994 ജനുവരി 24ന് സിപിഎം നരാധമന്‍മാര്‍ ഇരുകാലുകളും വെട്ടിയെടുത്ത നൊമ്പരപ്പെടുത്തുന്ന വ്യക്തിത്വമാണ് നമ്മുടെ സാരഥി സദാനന്ദന്‍ മാസ്റ്റര്‍.—സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെ പോരാടാന്‍ എന്തുകൊണ്ടും അര്‍ഹനായ സദാനന്ദന്‍ മാസ്റ്ററെ കൂത്തുപറമ്പിലെ വോട്ടര്‍മാര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്.—വിജയം സുനിശ്ചിതമാക്കാന്‍ മുഴുവനാളുകളും രംഗത്തുണ്ടാവണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.—
കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യുഡിഎഫുമായി രഹസ്യധാരണയാണ് സിപിഎം ഉണ്ടാക്കിയിരിക്കുന്നതെന്ന് ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു.—
ഭരിക്കാനായുളള മത്സരത്തിനാണ് ഇക്കുറി ബിജെപിയുടെ പോരാട്ടമെന്ന് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു.—കൂത്തുപറമ്പിന്റെ സമഗ്രവികസനമാണ് ലക്ഷ്യം.—അന്നം, വെളളം, മണ്ണ് തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ബിജെപി ഉയര്‍ത്തി പിടിക്കുന്നത്.—ഈ നാടിന്റെ ശാന്തിയും, സമാധാനവും പുലരാന്‍, അഴിമതി തുടച്ചു നീക്കാന്‍ ബിജെപിയെ ഭരണത്തിലേറ്റാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.—കെ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, വി.പി.ബാലന്‍ മാസ്റ്റര്‍, മോഹനന്‍ മാനന്തേരി, കെ.കാര്‍ത്തിക തുടങ്ങിയവര്‍ സംസാരിച്ചു. കെകെ.ധനജ്ഞയന്‍ സ്വാഗതം പറഞ്ഞു.—സി.സദാനന്ദന്‍മാസ്റ്ററേയും പി.സത്യപ്രകാശിനെയും വിവിധ കമ്മറ്റികള്‍ക്കു വേണ്ടി നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി.—തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു.
















