ഇരിട്ടി: ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ കേളകം പഞ്ചായത്തിന്റെ വിവിധ ബൂത്തുകളില്‍ ഗൃഹ സമ്പര്‍ക്ക പരിപാടി നടത്തി. നേതാക്കളായ സന്തോഷ് കുമാര്‍, സണ്ണി വടക്കേകൂറ്റ്, അനന്തന്‍ കരുവള്ളി, തുളസീധരന്‍ എന്നിവര്‍ ഗൃഹ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെയും, വിവിധ ജാതി മത വിഭാഗങ്ങളെയും സമ്പര്‍ക്കത്തിന്റെ ഭാഗമായി നേതാക്കള്‍ കാണുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്തു. ഇവരില്‍ നിന്നും നല്ല പ്രതികരണവും സ്വീകരണവുമാണ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്.
















