Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജന്‍ഡര്‍ പാര്‍ക്ക് അഴിമതി വീണ്ടും ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 08:46 pm IST
inAlappuzha

ആലപ്പുഴ: ജന്‍ഡര്‍ പാര്‍ക്ക് അഴിമതിവിഷയം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയെ കായംകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതോടെയാണ് ജന്‍ഡര്‍ പാര്‍ക്ക് അഴിമതി ചര്‍ച്ചയാകുന്നത്. ചര്‍ച്ചയ്‌ക്ക് തിരികൊളുത്തിയതാകട്ടെ സിപിഎമ്മിന്റെ ഉന്നത നേതാക്കളും. പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം ഉണ്ടായപ്പോള്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം ജന്‍ഡര്‍പാര്‍ക്ക് അഴിമതിയില്‍ പ്രതിഭാ ഹരി പ്രതിയല്ലേയെന്ന് ചോദ്യമുന്നയിച്ചിരുന്നു. ഈ ചോദ്യമാണ് തെരഞ്ഞടുപ്പ് പ്രചരണകാലയളവില്‍ ഇനി വ്യാപകമായി ഉയരുക. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും അരോപണങ്ങളില്‍ കഴമ്പുണ്ടന്ന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത്.

ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിലാണ് അഴിമതി നടന്നിരുന്ന കാലയളവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭാഹരിയും, കൂട്ടുപ്രതികളും താല്‍ക്കാലികമായി രക്ഷപ്പെട്ടത്. ലോക്കല്‍ ഓഡിറ്റിങില്‍ ആറു കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഘടകകക്ഷിയായ സിപിഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ ഭരണാവസാനം വരെ വിയോജിച്ച് മുന്നോട്ട് പേകുകയും, സിപിഎം നേതൃത്വത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.

ഭരണപക്ഷത്ത് പോലും ചര്‍ച്ചകള്‍ നടത്താതെയാണ് ജന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി ഉയര്‍ന്ന വില നല്‍കി പദ്ധതിക്കായി ഏറ്റെടുത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കളുടെ ഇടപെടലുകളാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാപഞ്ചായത്ത് സെക്രട്ടറിയുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേയിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം. ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്ന് ജന്‍ഡര്‍പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്‌ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്.

എസ്എസ്എ ഫണ്ടും, ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ചിലവഴിച്ച് പണിതുയര്‍ത്തിയ സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണതും പ്രതിഭാഹരിക്കെതിരെയുള്ള പ്രചരണായുധമാകും.

അവധി ദിവസമായിരുന്നു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. അല്ലായിരുന്നു എങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിവന്‍ ബലികൊടുക്കേണ്ടി വന്നേനെ. വിദ്യാര്‍ത്ഥികളുടെ ജിവനുപോലും വിലകല്‍പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയതിന്റെ നേര്‍കാഴ്ചയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.