കുറിച്ചിക്കര: ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പൊതു സ്ഥലങ്ങളിലെ ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ബോര്‍ഡുകളും എസ്‌ഐയുടെ നേതൃത്വത്തില്‍ നശിപ്പിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം കുറിച്ചിക്കരയിലാണ് സംഭവം. പാനൂര്‍ എസ്‌ഐ ഫൈസലിന്റെ നേതൃത്വത്തിലുളള സംഘമാണ് ക്ഷേത്ര ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. മാത്രമല്ല പ്രദേശത്തെ ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ച പോലീസ് സിപിഎമ്മിന്റെ ബോര്‍ഡുകള്‍ എടുത്തു മാറ്റാത്തതും പ്രതിഷേധത്തിന് കാരണമായി. ക്ഷേത്ര ബോര്‍ഡുകള്‍ മുന്‍ ലീഗ് പ്രവര്‍ത്തകനായ എസ്‌ഐ ബോധപൂര്‍വ്വം നശിപ്പിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















