കണ്ണൂര്‍: കണ്ണൂര്‍ ആകാശവാണി നിലയം, കേരള ഫോക്‌ലോര്‍ അക്കാദമി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 24 ന് വൈകുന്നേരം 6 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ കലാഭവന്‍മണി അനുസ്മരണം നടത്തുന്നു. പരിപാടിയോടനുബന്ധിച്ച് എസ്എസ് ഓര്‍ക്കസ്ട്ര പയ്യന്നൂരും താവം ഗ്രാമവേദിയും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ചലച്ചിത്ര ഗാനങ്ങളും കോര്‍ത്തിണക്കിയ ഗാനസന്ധ്യ അരങ്ങേറും. മണിയുടെ ഗാനങ്ങള്‍ എഴുതി തയ്യാറാക്കിയ അറുമുഖന്‍ വെങ്കിടംഗ് അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കും. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദ്, കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി തുടങ്ങിയവര്‍ സംസാരിക്കും. ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍, ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















