Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാളവികയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ സോമേശ്വരം ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 09:56 pm IST
in Kannur

തളിപ്പറമ്പ്: പനിയും വയറുവേദനയും കാരണം ആശുപത്രിയില്‍ പോയ കൊച്ചു മിടുക്കി മാളവികയുടെ ചേതനയറ്റ ശരീരം അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ സോമേശ്വരം ഗ്രാമം തേങ്ങി. സോമേശ്വരത്തെ അഡ്വ.യു.മനോജിന്റെയും നിഷയുടെയും മകള്‍ മാളവികയെ ഞായറാഴ്‌ച്ചയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയത്. നേരത്തെ പനി വന്നപ്പോള്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് ചികിത്സ നേടിയിരുന്നു.

കഴിഞ്ഞ ദിവസം മാളവിക പഠിക്കുന്ന സാന്‍ജോസ് സെക്കന്‍ഡറി സ്‌ക്കൂള്‍ വാര്‍ഷികമായിരുന്നു. മിടുമിടുക്കിയായ ഒന്നാം ക്ലാസ്സുകാരിയായ മാളവിക കലാപരിപാടികളില്‍ തിളങ്ങിനിന്നിരുന്നു. ഞായറാഴ്‌ച്ച വയറു വേദന അനുഭവപ്പെട്ടപ്പോള്‍ അച്ഛനും അമ്മയും കുട്ടിയെ സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. കുട്ടിക്ക് ഒരു ഇഞ്ചക്ഷന്‍ കൊടുത്തു. ആശുപത്രിയില്‍ നിന്നെടുത്ത മരുന്ന് വാങ്ങിക്കൊടുക്കാന്‍ അച്ഛന്‍ മനോജ് ആശുപത്രി മുറ്റത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് ഇറങ്ങിയപ്പോള്‍ത്തന്നെ നല്ല ആരോഗ്യമുള്ള കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കു വച്ച് കുട്ടി മരിക്കുകയായിരുന്നു.

ഇഞ്ചക്ഷനില്‍ വന്ന തകരാറാണ് മരണത്തിനു കാരണമെന്ന് പറയപ്പെടുന്നു. മറ്റൊരു രോഗവും ഇതേവരെ കുട്ടിക്ക് ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിയില്ല. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം മറവു ചെയ്തത്.

നാട്ടുകാരുടെ ഓമനയായ മാളവികയെ ഒരു നോക്കുകാണാന്‍ സോമേശ്വരം ഗ്രാമം മുഴുവന്‍ അഡ്വ.മനോജിന്റെ സഹോദരന്‍ യു.ഗണേശന്റെ സോമേശ്വരം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്ക് ഒഴുകിയെത്തി. സാന്‍ജോസ് സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ വാവിട്ടു കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ സഹപാഠിക്ക് ആദരാഞ്ജലികളര്‍പ്പിച്ചത്. തളിപ്പറമ്പ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മനോജിന്റെ സഹപ്രവര്‍ത്തകരും കോടതിക്കടുത്തുള്ള നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലുള്ള ആബാലവൃദ്ധം ജനങ്ങള്‍ മാളവികക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നവജ്യോത് ആണ് മാളവിയുടെ ഏക സഹോദരന്‍.

ഇതിനു മുമ്പും തളിപ്പറമ്പ് സഹകരണ ആശുപത്രയില്‍ ഇത്തരം ചികിത്സാ പിഴവുകള്‍ ഉണ്ടായിട്ടുള്ളതായി ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.