മട്ടന്നൂര്‍: അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ബിഎംഎസിന്റേതെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂര്‍ ശ്രീമഹാദേവ ഹാളില്‍ ബിഎംഎസ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് സംഘ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു തൊഴിലാളി സംഘടന എന്നതിലുപരി ദേശീയതയിലൂന്നി പ്രവര്‍ത്തിച്ച് എല്ലാ വിഭാഗം തൊഴിലാളികളുടെയും ക്ഷേമത്തിനായാണ് ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അത്തരം ക്ഷേമപദ്ധതി വഴി കേവലം 12 രൂപ അടച്ച തൊഴിലാളികള്‍ക്കും അവര്‍ മരണപ്പെട്ടാല്‍ രണ്ടുലക്ഷം രൂപ അവരുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്. അറുപത് വര്‍ഷം പിന്നിട്ട ബിഎംഎസ് ഇന്ന് ഭാരതത്തില്‍ ഒന്നാം സ്ഥാനത്താണെന്നും ലോക തൊഴിലാളി സംഘടനകള്‍ക്ക് മാതൃകയാണ് ബിഎംഎസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. എയര്‍പോര്‍ട്ട് യൂണിറ്റ് പ്രസിഡണ്ട് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ എഞ്ചിനിയറിങ്ങ് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറിയിയിരിക്കെ ഇരിട്ടി നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സത്യന്‍ കൊമ്മേരിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം എം.വി.സുമേഷ് കുമാര്‍ സംസാരിച്ചു. എം.ഡി.പുഷ്പനാഥന്‍ സ്വാഗതവും പി.വി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
















