സെലിബ്രിറ്റി മല്‍സരത്തില്‍ ഐജിയുടെ ടീമിനെ തകര്‍ത്ത് കലക്ടറും സംഘവും
കണ്ണൂര്‍: പ്രസ് ക്ലബും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പ്രസ്‌കോം ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് ടീം ചാമ്പ്യന്മാരായി. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കണ്ണൂര്‍ സ്‌പോര്‍ട്ടിങ് ക്ലബിനെ 4631 സ്‌കോറിനു തകര്‍ത്താണ് നെഹ്‌റു കോളജ് ജേതാക്കളായത്. വിജയികള്‍ക്ക് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി.ശശി, ചേംബര്‍ പ്രസിഡന്റ് സുശീല്‍ ആറോണ്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. വ്യക്തിഗത ട്രോഫികള്‍ എംഎം നോളജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാന്‍ മുസ്തഫ മുല്ലിക്കോത്ത് ഉപഹാരം നല്‍കി. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.പി.സി.രഞ്ചിത് ചേംബര്‍ വൈസ് പ്രസിഡന്റ് സി.വി. ദീപക്, ട്രഷറര്‍ എ.കെ.റഫീഖ് എിവര്‍ പ്രസംഗിച്ചു.
സെലിബ്രിറ്റി മല്‍സരത്തില്‍ ഐജി ദിനേന്ദ്രകശ്യപ് നയിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ തളച്ച് കലക്ടര്‍ പി.ബാലകിരണന്‍ നയിച്ച പ്രസ്‌കോം ടീം ജേതാക്കളായി. നിശ്ചിത സമയത്ത് ഇരുപതു പോയിന്റ് വീതം നേടി ഇരുടീമുകളും തുല്യത പാലിച്ചതോടെ അധികസമയത്താണ് ജേതാക്കളെ കണ്ടെത്തിയത്. കളംനിറഞ്ഞു കളിച്ച കലക്ടര്‍ പി.ബാലകിരണാണ് പ്രസ്‌കോമിന്റെ വിജയശില്‍പി. പത്തു പോയിന്റുമായി കലക്ടര്‍ തയൊണ് കളിയിലെ ടോപ്‌സ്‌കോറര്‍. വിജയികള്‍ക്ക് 122 ഇന്‍ഫന്ററി ബറ്റാലിയന്‍ സെക്കന്റ് ഇന്‍ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ബബിന്‍ കുമാര്‍ ഉപഹാരം നല്‍കി.
വനിതാ വിഭാഗം ഫൈനലില്‍ ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിനെ 4025നു തകര്‍ത്ത് കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് ജേതാക്കളായി.
















