തൊടുപുഴ: ഒളമറ്റത്തിന് സമീപം സ്കൂട്ടറില്‍ ജീപ്പിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മണക്കാട് പുതിയപാറയില്‍ സാബു, നിറംപ്ലായ്ക്കല് ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സ്കൂട്ടര്‍ യാത്രികരാണ്. ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് ഇവരുടെ സ്കൂട്ടറില്‍ കോതമംഗലം സ്വദേശിയുടെ ജീപ്പിടിക്കുന്നത്. മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് എതിര്‍വശത്തുകൂടി വന്നതിനെ തുടര്‍ന്ന് ജീപ്പ് വെട്ടിച്ചതാണ് സ്കൂട്ടറിലിടിക്കാന് കാരണമായത്. പരിക്കേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്‍പോളയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സാബുവിന് അടിയന്തിര സര്‍ജറി നടത്തി. ഷിബുവിന് നടുവിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: