നാദാപുരം: നാദാപുരം മേഖലയില്‍ വീണ്ടും സംഘര്‍ഷമേഖലയാകുന്നു. ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടിടത്തായി ബോംബാക്രമണം നടന്നു.
കല്ലാച്ചി ടൗണിനടുത്ത് കുമ്മങ്കോട് റോഡില്‍ കടയില്‍ ഇരിക്കുകയായിരുന്നവര്‍ക്ക് നേരെ ബുധനാഴ്ച രാത്രി ഉണ്ടായ ബോംബ് ഏറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കുമ്മങ്കോട് സ്വദേശികളായ വെള്ളാരി റിലോബ് (22), നീലിയെടത്ത് സുനീഷ് (25), തെക്കയില്‍ സബിനേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് സംഭവം. കുമ്മങ്കോട് അങ്ങാടിക്കടുത്ത പിലാവുള്ളതില്‍ കുമാരന്റെ കടയില്‍ ഇരിക്കുകയായിരുന്ന ഇവരുടെ നേരെ ബൈക്കിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞതായാണ് പരാതി.
ഇക്കഴിഞ്ഞ ദിവസം കുളങ്ങരത്ത് ബോംബേറില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: