Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീറ്റുറപ്പിക്കാനാവാതെ കണ്ണൂര്‍ കോണ്‍ഗ്രസിലെ ‘പടക്കുതിര’ ; ഉദുമക്കാരും കൈവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:35 pm IST
in Kannur

കണ്ണൂര്‍: ഒരു കാലത്ത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായിരുന്ന കെ.സുധാകരന്‍ നിയമസഭാ സീറ്റ് ലഭിക്കാനായി നെട്ടോട്ടത്തില്‍. രണ്ടു വര്‍ഷത്തോളമായി ജനപ്രതിനിധിയല്ലാത്ത സുധാകരന്‍ നടത്തിയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുന്നതിന് മാര്‍ഗ്ഗതടസ്സമായി മാറിയിരിക്കുന്നത്. യുഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാനുള്‍പ്പെടെയുള്ളതിന് കാരണം സുധാകരന്റെ ഗ്രൂപ്പ് പ്രവര്‍ത്തനവും പിടിവാശിയുമാണെന്ന ആക്ഷേപം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും കണ്ണൂരിലെ ‘പഴയ പടക്കുതിരയെ’ സ്‌നേഹിച്ച നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. ഒരു കാലത്ത് സുധാകരന്റെ അരുമ ശിഷ്യനായിരുന്ന പി.കെ.രാഗേഷുള്‍പ്പെടെ സുധാകര വിരുദ്ധരായതിനു പിന്നാലെ താന്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തെത്തിച്ച കെ.സുരേന്ദ്രന്‍ പോലും കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുളള ആഗ്രഹം കാരണം സുധാകരനെ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. 2009 ല്‍ കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സുധാകരന്റെ സ്വന്തം മണ്ഡലമായ കണ്ണൂര്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സിപിഎം വിട്ടുവന്ന എ.പി.അബ്ദുളളക്കുട്ടിക്ക് കണ്ണൂര്‍ സീറ്റ് നല്‍കുകയും വിജയിക്കുകയുമായിരുന്നു. അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനും കണ്ണൂര്‍ സീറ്റില്‍ മത്സരിപ്പിക്കാനും മുന്‍കയ്യെടുത്തത് സുധാകരനായിരുന്നു. അതേ അബ്ദുളളക്കുട്ടിയാണ് ഇപ്പോള്‍ കണ്ണൂരില്‍ മത്സരിക്കുന്നതിന് സുധാകരന് മാര്‍ഗ്ഗ തടസ്സമായിരിക്കുന്നത്. ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും കണ്ണൂരിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും അബ്ദുളളക്കുട്ടിക്കു തന്നെ നറുക്കുവീഴുമെന്നാണ് സൂചന. അബ്ദുളളക്കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി തനിക്ക് മത്സിരക്കാനുളള താല്‍പര്യം സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും സമ്മതം മൂളാത്തിതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ താന്‍ മത്സരിക്കുമെന്ന് സുധാകരന്‍ സ്വയം പ്രഖ്യാപിക്കുകയും കാസര്‍കോട് ഡിസിസി യോഗത്തിലടക്കം പങ്കെടുത്ത് തന്നെ ഉദുമയില്‍ മത്സരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. സുധാകരന്റെ പേരുള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ ലിസ്റ്റ് കെപിസിസിക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയിലെയും ഉദുമയിലേയും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ക്കാവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉദുമയില്‍ കെ.സുധാകരന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി പ്രഖ്യാപിച്ചതിലും ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മറ്റ് ജില്ലകളില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതെയും അവിടെ നിന്നും ഒഴിവാക്കാനും ശ്രമിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളാണ് ജില്ലയില്‍ മത്സരിക്കാനെത്തുന്നതെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സുധാകരനെ ഉദ്ദേശിച്ച് പ്രസ്താവനയിറക്കിയിരുന്നു. കണ്ണൂരില്‍ നിന്ന് ഒഴിവാക്കിയ കെ സുധാകരനെ കാസര്‍കോടും സതീശന്‍ പാച്ചേനിയെ തൃക്കരിപ്പൂരിലും മത്സരിപ്പിക്കാനുളള നീക്കത്തിനെതികരെയായിരുന്നു ജില്ലയിലെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം . കണ്ണൂരില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കെ സുധാകരനെ കാസര്‍കോട്ടേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിന്റെ ‘ഭാഗം കൂടിയായിരുന്നു ഉദുമയിലെ സുധാകരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. അതേസമയം ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി സുധാകരനെത്തിയാല്‍ മണ്ഡലത്തിലെ സീറ്റ് മോഹികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ അടിവാരാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. ഇത് മണത്തറിഞ്ഞാണ് എതിര്‍പ്പിന്റെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ താന്‍ ഉദുമയില്‍ മത്സരിക്കാനില്ലെന്ന സുധാകരന്റെ പ്രഖ്യാപനം എന്നും അറിയുന്നു. കണ്ണൂര്‍ എന്റെ ഉറച്ച സീറ്റാണ്. താന്‍ പരാജയപ്പെട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും 9000 വോട്ടിന്റെ ‘ഭൂരിപക്ഷം നേടിത്തന്ന നിയോജക മണ്ഡലമാണത്. അത് ഞാന്‍ ഒഴിവാക്കി ഉദുമയിലേക്ക് വന്നത് ഒരു സീറ്റ് എന്നെക്കൊണ്ട് പാര്‍ട്ടിക്ക് നേടിക്കൊടുക്കാനായെങ്കില്‍ അത് വലിയ കാര്യമല്ലേ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ കാസര്‍കോടിന്റെ ചുമതലയുള്ള സുധാകരന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ബദ്ധവൈരിയായ കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ സുധാകരനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതും സുധാകരനെ ഉദുമ വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന. കഴിഞ്ഞ കാലങ്ങളിലെല്ലാം സുധാകരനെതിരെ ശബ്ദിക്കാന്‍ തയ്യാറാവാതിരുന്ന കോണ്‍ഗ്രസുകാരും സുധാകരനെതിരായിരിക്കുകയാണ്. മാത്രമല്ല സീറ്റിനു വേണ്ടി നെട്ടോട്ടമോടേണ്ട ഗതികേട് നേതാവിന് വന്നുപെടുകയും പലരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തിട്ടും സുധാകരനെന്ന പാര്‍ട്ടിക്കാരുടെ പഴയപടക്കുതിരയ്‌ക്കു വേണ്ടി വാദിക്കാന്‍ ഒരാള്‍ പോലും രംഗത്തു വന്നില്ലെന്നത് സുധാകരന്‍ പാര്‍ട്ടിയിലൊന്നുമല്ലാതായി മാറിയെന്ന് വ്യക്തമാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.