Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി.ജയരാജനു സുഖവാസം : അസുഖം ഭേദമായിട്ടും സെല്ലിലേക്ക് മാറ്റിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:29 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി.ജയരാജനു സുഖവാസം തന്നെ. അസുഖം ഭേദമായിട്ടും സെല്ലിലേക്ക് ജയരാജനെ മാറ്റിയില്ല. കതിരൂര്‍ മനോജ് വധത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുന്‍ജില്ലാസെക്രട്ടറി ജയരാജനു സഹതടവുകാരില്‍ നിന്നും വിഭിന്നമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ജയില്‍ അധികൃതര്‍ പൂര്‍ണ്ണ ആരോഗ്യവാനായ ജയരാജനെ ആശുപത്രിയില്‍ തന്നെ കിടത്തിയിരിക്കുകയാണ്. അംഗപരിമിതനായതിനാല്‍ ഒരാളെ സഹായിയായി അനുവദിച്ചിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ രോഗം ഭേദമായിട്ടും ആശുപത്രിയില്‍ തന്നെ ജയരാജനെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് അന്വേഷണ പുരോഗതിയ്‌ക്കു തടസ്സമാണ്. സെല്ലിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ മാത്രമേ വീണ്ടും കസ്റ്റഡി അപേക്ഷക്ക് കോടതിയെ സമീപിക്കാന്‍ സിബിഐക്കു സാധിക്കുകയുളളൂ. ഇത് മനസിലാക്കി അന്വേഷണം വൈകിപ്പിക്കാനും അട്ടിമറിക്കാനുമുളള ശ്രമമാണ് നടക്കുന്നത്. ജയില്‍ സുപ്രണ്ടും ചില വാര്‍ഡര്‍മാരും ഇതിനു കൂട്ടുനില്‍ക്കുകയുമാണ്. ജയരാജനെ റിമാന്‍ഡു ചെയ്തതിനു ശേഷം ചട്ടംലംഘിച്ച് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി അയച്ചത് നേരത്തെ വിവാദമായിരുന്നു. അന്വേഷണസംഘം സുപ്രണ്ടിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. കോടതി അനുവദിച്ച ചോദ്യംചെയ്യലില്‍ സിബിഐക്കൊപ്പമിരുന്ന് ജയരാജന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സുപ്രണ്ടിനു മടിയുണ്ടായില്ല. ഇതിനു പുറമെയാണ് ജയിലിനുളളില്‍ സുഖവാസമൊരുക്കി ജയില്‍ അധികൃതര്‍ രാഷ്‌ട്രീയക്കൂറ് കാണിക്കുന്നത്. സന്ദര്‍ശക ഗാലറിയില്‍ നിന്നല്ലാതെ സുപ്രണ്ട് ഓഫീസില്‍ എത്തിയാണ് ജയരാജന്‍ സന്ദര്‍ശകരെ കാണുന്നത്. രാവിലെ 11 മുതല്‍ 12 വരെയും 3 മുതല്‍ 4 വരെയുമാണ് അനുവദിക്കപ്പെട്ട സമയമെങ്കിലും ജയരാജനു മാത്രം ഇതൊന്നും ബാധകമല്ല. മറ്റു തടവുകാര്‍ സന്ദര്‍ശകര്‍ക്കു അനുവദിക്കപ്പെട്ട സ്ഥലത്തു നിന്നും ബന്ധുക്കളെയും സുഹൃത്തുകളെയും കാണുമ്പോള്‍ കസേര നല്‍കി സ്വീകരിച്ചിരുത്തി സിപിഎം നേതാക്കള്‍ ജയരാജനുമായി സംഭാഷണം നടത്തുകയാണ്. രഹസ്യമായി ഫോണില്‍ വിളിക്കാനും ചില വാര്‍ഡന്‍മാര്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്ന് സഹതടവുകാര്‍ പരാതിപ്പെടുന്നു. പുറത്തുനിന്നും ഭക്ഷണസാധനങ്ങള്‍ അനുവദനീയമല്ലെയെന്നിരിക്കെ സന്ദര്‍ശനത്തിനെത്തുന്ന സിപിഎം നേതാക്കള്‍ ഭക്ഷണവും എത്തിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. ആശുപത്രിയില്‍ നിന്നും സെല്ലിലേക്കു മാറ്റിയാല്‍ മാത്രമെ ജയരാജനെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ സിബിഐ കോടതിയെ സമീപിക്കുകയുളളൂ. കേസന്വേഷണത്തിന്റെ പുരോഗതിക്ക് പ്രതിയെ സിബിഐ കസ്റ്റഡിയില്‍ അത്യാവശ്യമാണെന്നും ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കുമെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.