കണ്ണൂര്‍: നിക്ഷാന്‍ ഇലക്ട്രോണിക്‌സും ഇ പ്ലാനറ്റും തളിപ്പറമ്പ് നാഷണല്‍ ഇലക്‌ട്രോണിക്‌സും സംയുക്തമായി ഏര്‍പ്പെടുത്തിയ വില്‍പ്പന മഹോത്സവമായ വിലക്കുറവിന്റെ മഹാമേളയുടെ ബമ്പര്‍ സമ്മാനദാനം കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ മ്യൂസിക് ഡയരക്ടര്‍ ഷാന്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ബമ്പര്‍ സമ്മാനമായ നിസാന്‍ ടെറാനോ കാര്‍ പെരളശ്ശേരിയിലെ ഫാത്തിമ അണിയോത്ത് നേടി(കൂപ്പണ്‍ നമ്പര്‍ 150349). പി.വി.ബാലകൃഷ്ണന്‍ ചെറുവത്തൂര്‍(94333), പി.എ.മജീദ് ശ്രീകണ്ഠാപുരം(215911), ലിസിനാ ജമാല്‍ തലശ്ശേരി(74465) എന്നിവര്‍ നാനോ കാറുകളും മിസ്‌ല തൂവക്കുന്ന്(3683), മുഹമ്മദ് വെങ്ങര(14754), റിസ്സ ഫാത്തിമ മട്ടന്നൂര്‍(21673), ഫെസാ ഫാത്തിമ പെരിങ്ങത്തൂര്‍(66760), സിസിലി കുര്യാക്കോസ് കിളിയന്തറ(111400), എം.സി.അജിത്ത് വയനാട്(96861) എന്നിവര്‍ ആക്ടീവ സ്‌കൂട്ടറുകളും നേടി.
വ്യത്യസ്ഥ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ് മാനേജിങ്ങ് പാര്‍ട്ണര്‍ എം.എം.വി.മൊയ്തു, നിക്ഷാന്‍ അഹമ്മദ്, ഫൈസല്‍, ഇ പ്ലാനറ്റ് ഡയരക്ടര്‍മാരായ ഷമീം, അഷ്‌കര്‍, നിയാസ്, റഫീഖ്, നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ് മാനേജര്‍ റിസ റമീന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















