Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വശ്യസൗന്ദര്യത്തിന്റെ കാഴ്ചകളൊരുക്കി മുണ്ടേരിക്കടവ് പക്ഷിസങ്കേതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 08:56 pm IST
in Kannur

മുണ്ടേരി: വശ്യസൗന്ദര്യത്തിന്റെ മായക്കാഴ്ചകളൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുകയാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതം. മുണ്ടേരി പുഴയോരത്തുള്ള പക്ഷിസങ്കേതം സൈബിരിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഹിമാലയത്തില്‍ നിന്നുമുള്ള എരണ്ട പക്ഷികളുടെ പറുദീസയാണ്. ഒരു ലക്ഷത്തിലധികം എരണ്ട പക്ഷികളാണ് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവിടെ എത്തുന്നതെന്ന് മുണ്ടേരി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ അധികമൊന്നും കൈ തൊടാത്ത അപൂര്‍വ്വമായ തണ്ണീര്‍ത്തടമേഖലയാണ് മുണ്ടേരിക്കടവ് പ്രദേശം. പക്ഷി നിരീക്ഷകര്‍ അപൂര്‍വ ഗണത്തില്‍ പെടുത്തിയ 12പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അക്വില കുടംബത്തില്‍ പെട്ടതും വംശനാശഭീഷണി നേരിടുന്നതുമൂലം റെഡ് ഡാറ്റ ബുക്കിലുള്‍പെടുത്തിയതുമായ നാലിനം പരുന്തുകളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴി, പുള്ളിപ്പരുന്ത്, കഷണ്ടി കൊക്ക്, സന്യാസിത്താറാവ് തുടങ്ങിയ പക്ഷികളും ഇവിടെ എത്തുന്നുണ്ട്. ആകെ ഇരുനൂറിലധികം സ്പീഷിസുകളിലായി ലക്ഷക്കണക്കിന് പക്ഷികള്‍ വര്‍ഷം തോറും ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ടെന്നാണ് പക്ഷി നിരീക്ഷകരുടെ കണക്ക്.

ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അപൂര്‍വ മത്സ്യങ്ങളും ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്ന അമ്പതോളം മത്സ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുല്‍ച്ചെടികളുമാണ് മറ്റൊരു സവിശേഷത. തണ്ണീര്‍ത്തടങ്ങള്‍ ഗ്രാമത്തിന്റെ ജലസംഭരണിയും ജീവനോപാധിയുമാണ്. ദേശാടന പക്ഷികളുടെ കാഷ്ഠം നെല്‍കൃഷിക്ക് വളമായി തീരുകയും ചെയ്യുന്നു.

ദേശാടന പക്ഷികള്‍ അവരുടെ വാസ സ്ഥലത്ത് അതിശൈത്യം തുടങ്ങുമ്പോഴാണ് ഇവിടേക്ക് വരുന്നത്. ചാരത്തലയന്‍ തിത്തിരി, മഞ്ഞക്കുറിയന്‍ താറാവ്, ചാരക്കഴുത്തന്‍, വരി എരണ്ട, കരിആള, വെള്ളപൊക്കന്‍, ചെറിയ നീര്‍ക്കാക്ക, ചേരക്കൊക്കന്‍, കുളക്കൊക്ക്, നീലക്കോഴി, കരിന്തലയന്‍ നീര്‍ക്കാക്ക, ഇടമുണ്ടി, കാലിമുണ്ടി, ചെമ്പന്‍ കഷണ്ടിക്കൊക്ക്, വേലിത്തത്ത, ചെറുമുണ്ടി, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, കൃഷ്ണ പരുന്ത്, വട്ടക്കണ്ണന്‍ എരണ്ട, വലിയ പുള്ളിപ്പരുന്ത്, പെരുമുണ്ടി, പച്ച എരണ്ട, കിന്നരി നീര്‍ക്കാക്ക, ചായമുണ്ടി, കരുവാരക്കുരു, ചരല്‍ക്കുരുവി, പച്ചക്കാടകൊക്ക്, ചെറിയ പുള്ളിപരുന്ത്, ആറ്റുമണല്‍ കോഴി, ചെങ്കണ്ണി തിത്തിരി എന്നിവയാണ് ഇവിടെ എത്തുന്ന പ്രധാന ദേശാടന പക്ഷികള്‍. പൂക്കൈത, തേള്‍ക്കട, വാതം കൊല്ലി, കൊത്തടി വള്ളി, ചൂത്, നെയ്തലാമ്പല്‍, ആനത്തൊട്ടാവാടി, ചക്കരത്തുമ്പ, മധുരം കൊല്ലി, മഞ്ഞക്കുറുന്തോട്ടി, ഉതിരം, ഊര്‍പ്പം എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മുണ്ടേരിക്കടവിന്റെ ദൃശ്യമനോഹാരിത കണ്ടാസ്വദിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികളും പ്രകൃതി സ്‌നേഹികളും എത്താറുണ്ട്. പൊതുവെ ശാന്തമായ ഇവിടം പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ ഇടമാണ്. പക്ഷികളുടെ വിശ്രമകേന്ദ്രമായ പുഴയോര വൃക്ഷങ്ങളും സസ്യ വൈവിധ്യവും സംരക്ഷിക്കുന്നതിലൂടെ കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

പേരും പ്രശസ്തിയും പാരിതോഷികങ്ങളും! സമ്പൂർണ്ണ രാശിഫലം (20 മെയ് 2026) – AI ജ്യോതിഷം

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.