Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വേദിക് മെലഡീസുമായി ജയരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 04:24 pm IST
in Marukara

എണ്‍പതുകളില്‍ സ്‌കൂള്‍ കോളേജ് യുവജനോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കുട്ടിയ സംഗീത പ്രതിഭ. ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ ഭാരതീയ സാംസ്‌കാരിക വേദികളില്‍ ശാസ്ത്രീയസംഗീതത്തിന്റെ നാദലയം തീര്‍ക്കുന്ന പാട്ടുകാരന്‍. വേദങ്ങളും ഉപനിഷത്തുകളും സംഗീതാത്മകമായി അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ സംഗീത സംവിധായകന്‍. അയ്യപ്പ ചരിതം എന്ന മനോഹര നൃത്തനാടക ആവിഷ്‌കാരത്തില്‍ അയ്യപ്പന് നാദം നല്‍കിയ കലാകാരന്‍. ജയരാജ് നാരായണനെക്കുറിച്ച് പറയാന്‍ ഏറെ. പ്രശസ്തനായ ഈ പ്രവാസി ഗായകന്‍ പുതിയൊരു ബൃഹത് സംരംഭത്തിന് തയ്യാറാകുകയാണ്. വേദിക് മെലഡീസ് എന്നപേരില്‍ സംസ്‌കൃത ഓഡിയോ പ്രൊജക്റ്റിന്റെ പണിപ്പുരയിലാണ് ജയരാജ് . വേദങ്ങളെയും ഉപനിഷത്തുകളെയും സംഗീത സമന്വയത്തിലൂടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഭാരതത്തിലെ തന്നെ പ്രശസ്തരും അനുഗൃഹീതരുമായ ഒട്ടേറെ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വേദിക് മെലഡീസ് യാഥാര്‍ത്ഥ്യമാകുന്നത്.

പൗരാണിക ഭാരത സംസ്‌കാരത്തിന്റെ ആധാരങ്ങളായ ഋഗ്, യജൂര്‍, സാമ, അഥര്‍വ വേദങ്ങളുടെ അന്തസത്ത മായമില്ലാതെ യുവതലമുറയിലേക്കും ഭാവി തലമുറയിലേക്കും സംഗീതാത്മക ലോകത്തിലൂടെ എത്തിക്കുക എന്നതാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ജയരാജ് പറയുന്നു.

പ്രശസ്ത ഗായിക പി. ലീലയുടെ ഗുരുനാഥന്‍ കൂടിയായ തൃപ്പുണിത്തുറ മണി ഭാഗവതര്‍, ആര്‍എല്‍വി മ്യൂസിക് കോളേജ് പ്രിന്‍സിപ്പല്‍ ലളിത, വിനയചന്ദ്രന്‍, എസ്.കെ. സുബ്രഹ്മണ്യം എന്നീ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ ഒന്നരപ്പതിറ്റാണ്ടോളം കര്‍ണാടക സംഗീതം ചിട്ടയായി പഠിച്ച ജയരാജ് സ്‌കൂള്‍ കോളേജ് തല യുവജനോത്സവങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ഓള്‍ ഇന്ത്യ യൂത്ത് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദേവരാജന്‍ മാഷ്, മാധുരി എന്നിവര്‍ക്കൊപ്പം മഹാത്മാഗാന്ധി സര്‍വകലാശാല ക്വയര്‍ ടീമിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോലിക്കായി അമേരിക്കയില്‍ എത്തിയെങ്കിലും തന്റെ സംഗീതസപര്യ തുടര്‍ന്നു കൊണ്ടുപോകാന്‍ ജയരാജിനു കഴിഞ്ഞു. ശ്രുതിലയ എന്ന പേരില്‍ സംഗീതസംഘം രൂപീകരിച്ച ജയരാജ് അമേരിക്കയിലെ മലയാളി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷക്കാര്‍ക്കെല്ലാം പ്രിയഗായകനാണിപ്പോള്‍. അമേരിക്കയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനകള്‍ ഒട്ടുമിക്ക വേദികളിലും ഈ കലാകാരനെ കണ്ടുകഴിഞ്ഞു. കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍, നായര്‍ സംഗമം, ഫൊക്കാന, ചിക്കാഗോ ഹിന്ദു ടെമ്പിള്‍, ബാലാജി ടെമ്പിള്‍ , സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്‌നാനായ ചര്‍ച്ച്, മിഡ് വെസ്റ്റ് മലയാളീ അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ ജയരാജിന്റെ സ്വരമാധുരി ഒഴുകി. പഞ്ചാദ്രീശ്വരി മംഗളം, ഹരിവരാസനം, എന്നി ചരിതങ്ങള്‍ ഈ ഗായകന്റെ നാദത്തില്‍ പുറത്തുവന്നപ്പോള്‍ അത് അമേരിക്കയില്‍ ഉടനീളം ഒട്ടനവധി പ്രശംസ പിടിച്ചുപറ്റി. ശ്രുതിലയ ജയരാജ് എന്നുപറഞ്ഞാല്‍ അറിയാത്ത സംഗീതപ്രിയര്‍ അമേരിക്കയിലില്ലെന്ന് പറയാം.

കഴിഞ്ഞ ക്രിസ്തുമസിന് കേരളത്തില്‍ നടന്ന ജിഗിള്‍ ബെല്ലീസ് എന്ന മെഗാഷോയുടെ കലാശ കൊട്ടില്‍ ഉഷാ ഉതുപ്പ്, സ്റ്റീഫന്‍ ദേവസി, ജാസി ഗിഫ്റ്റ് തുടങ്ങിയവര്‍ക്കൊപ്പം പാടാന്‍ ജയരാജ് എത്തിയിരുന്നു. ജാന്‍ തെരേ നാം, മാലിക് ഏക്, സായിലാബ്, ആരാധന, ഡിസ്‌കോ ദാന്‍സര്‍, ഹഫ്ട വസൂല്‍ തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ദീപക് ബാല്‍രാജ് വിജിന്റെ ചിത്രത്തിലൂടെ ബോളിവുഡ് പിന്നണി രംഗത്തേക്കും പാടവം തെളിയിക്കാന്‍ ഒരുങ്ങുകയാണ് ഈ പ്രവാസി മലയാളി.

എറണാകുളം ഇരുമ്പനം നങ്ങ്യാരത്ത് മഠത്തില്‍ എന്‍. നാരായണന്‍ കുട്ടിയുടേയും ശാന്താകുമാരിയുടേയും മകനായ ജയരാജ് ഇപ്പോള്‍ ചിക്കാഗോയിലാണ് സ്ഥിരതാമസം. അമേരിക്കന്‍ ബിസിനസ് സംരംഭങ്ങളെ ആഗോളവത്കരിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആയി ജോലി ചെയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.