
തലശ്ശേരി: പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഫ്രെയിം തകര്‍ന്നുവീട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി മുസ്‌തഫ (35) ഹരിപ്പാട് സ്വദേശി ബാബു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും അഗ്നിശമന സേന തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മ്മടം മൊയ്‌തു പാലത്തിന് സമീപം പരസ്യ ബോര്‌ഡ് സ്ഥാപിക്കുകയായിരുന്നു ഇരുവരും.
















