വാരം: വാരം യുപി സ്‌കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എം.പി.ഗിരിജ ടീച്ചര്‍ക്കുള്ള യാത്രയയപ്പും സ്‌കൂള്‍ വാര്‍ഷികാഘോഷവും ഇന്നലെ നടന്നു. പി.കുട്ടിക്കൃഷ്‌ണന്റെ അധ്യക്ഷതയില്‍ പുരുഷന്‍ കടലുണ്ടി ഉദ്‌ഘാടനം ചെയ്‌തു. കൊല്ലം അജിത്, മേയര്‍ ഇ.പി.ലത, ഷാഹിന മൊയ്‌തീന്‍, വെള്ളോറ രാജന്‍, എം.കെ.ശശിധരന്‍ മാസ്റ്റര്‍, ജ്യോതിരശ്‌മി, എം.കെ.ധനേഷ് ബാബു, കെ.സി.ശ്രീജിത്ത്, എ.കെ.ഉമേഷ് ബാബു, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്‌തു. കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.എം.സുനില്‍കുമാര്‍ സമ്മാന വിതരണം നടത്തി. ഹെഡ്‌മിസ്‌ട്രസ് കെ.പി.ലളിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി.ഗിരിജ മറുപടി പ്രസംഗം നടത്തി. പി.കെ. മുഹമ്മദ് സ്വാഗതവും സി.വി.രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
















