തലശ്ശേരി: മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം സെക്രട്ടറി ലസിതാ പാലക്കലിന്റെ വീട്ടിലെ കിണറ്റില്‍ മാലിന്യം നിറച്ച കെട്ട് നിക്ഷേപിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് മാലിന്യക്കെട്ട് കാണപ്പെട്ടത്. എരഞ്ഞോളി മലാല്‍ മടപ്പുരക്കടുത്തുള്ള പാലക്കല്‍ വീട്ടിലെ കിണറ്റിലാണ് പച്ചരിയും മറ്റു ദുര്‍ഗന്ധം വമിക്കുന്ന വസ്‌തുക്കളുമടങ്ങിയ കെട്ട് നിക്ഷേപിച്ചത്. ഇതുസംബന്ധിച്ച് തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിഐ വിശ്വംഭരന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാലിന്യക്കെട്ടില്‍ വിഷാംശം വല്ലതുമുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
















