തളിപ്പറമ്പ്: സഹോദര ഭാര്യയുടെ മാലയും വളയും മോഷ്‌ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പരിയാരം മുടിക്കാനം കോളനിയിലെ പി.ഇന്ദു (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജേശ്വര ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ ജോസഫിന്റെ വീട്ടില്‍ താമസിക്കാനെത്തിയ ഇന്ദു ഇവിടെവെച്ച് ജോസഫിന്റ ഭാര്യ വത്സമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു.
















