മട്ടന്നൂര്‍: വെളിയമ്പ്ര അക്കരമ്മന്‍ കൈതക്കണ്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയടക്കം നാല്‌പേര്‍ക്ക് പായ്‌തേനീച്ചയുടെ കുത്തേറ്റു. കണ്ണിനും കൈക്കും ശരീരത്തിലും കുത്തേറ്റ് ഇരിട്ടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി അഞ്‌ജന (16) സി.നാരായണന്‍ (75) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍വ്വതി (55), കുഞ്ഞിരാമന്‍ (65) എന്നിവര്‍ക്കും തേനീച്ചയുടെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്‌ച വൈകുന്നേരം 5.30ഓടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. കൈതക്കുണ്ട് പാലത്തിന് സമീപം വെച്ച് കൂട്ടമായെത്തിയ പായ് തേനിച്ചകള്‍ അക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ രക്ഷിക്കുന്നതിനിടയിലാണ് നാരായണന് തേനീച്ചകളുടെ കുത്തേറ്റത്. കുത്തേറ്റ് അവശനിലയിലായ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
















