ഇരിട്ടി: ഭാരതീയജനതാ പാര്‍ട്ടി ഇരിട്ടി നഗരസഭാ കാര്യാലയം ബിജെപി ജില്ലാ ജനറല്‍ സിക്രട്ടറി എം.കെ. വിനോദന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. പുന്നാട് ടൗണില്‍ പുന്നാട് മീത്തലെ പുന്നാട് റോഡ് ജംഗ്‌ഷനിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കാര്യാലയം പ്രവര്‍ത്തിക്കുക. പരിപാടിയില്‍ ബിജെപി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സത്യന്‍ കൊമ്മേരി, പി.എന്‍.രവീന്ദ്രന്‍, പി.രഘു, സി.വി.രവീന്ദ്രന്‍,മണ്ഡലം പ്രസിഡന്റ് പി.കൃഷ്‌ണന്‍ മറ്റു നേതാക്കളായ സജിത്ത് കീഴൂര്‍, സി. ബാബു, കെ.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















